ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്



ദുബായ് > ഒക്‌ടോബർ 15 വരെ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങളും  ഒക്‌ടോബർ 15 വരെ റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സംഘർഷം കാരണം തിങ്കളാഴ്ച ഫ്ലൈദുബായ് ദുബായിൽ നിന്ന് ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റുകൾ  റദ്ദാക്കുന്നത് നീട്ടിയതായി അറിയിച്ചിരുന്നു. ദുബായ് ഇൻ്റർനാഷണലിനും (ഡിഎക്സ്ബി) ബെയ്റൂട്ട് ഇൻ്റർനാഷണൽ എയർപോർട്ടിനും (ബിഇവൈ) ഇടയിലുള്ള ഫ്ലൈ ദുബായ് ഫ്ലൈറ്റുകൾ ഒക്ടോബർ 31 വരെയാണ് നിർത്തിവച്ചിരിക്കുന്നത്.   Read on deshabhimani.com

Related News