കോപ് 29-ൽ ആഗോള കാലാവസ്ഥ പ്രവർത്തനത്തിന് നേതൃത്വം നൽകി എമിറാത്തി സ്ത്രീകൾ



ദുബായ് > കോപ് 29-ൽ ആഗോള കാലാവസ്ഥ പ്രവർത്തനത്തിന് നേതൃത്വം നൽകി എമിറാത്തി സ്ത്രീകൾഅസർബൈജാനിലെ ബാക്കുവിൽ നടന്ന കോപ് 29-ൽ കാലാവസ്ഥ തീരുമാനങ്ങൾ എടുക്കുന്നതിൽ എമിറാത്തി സ്ത്രീകൾ ഗണ്യമായ സംഭാവന നൽകി. ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റ്, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ്റെ സുപ്രീം ചെയർവുമണുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് യുഎഇ നേതൃത്വത്തിൻ്റെ പിന്തുണയും പ്രയത്നവും  ചൂണ്ടിക്കാട്ടി. ഒന്നിലധികം മേഖലകളുമായി സഹകരിച്ച് വികസിപ്പിച്ച യുഎഇ നെറ്റ് സീറോ സ്ട്രാറ്റജിയിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. അലനൂദ് അൽഹാജ് പറഞ്ഞു. കോപ് 28ൽ രാജ്യം ചരിത്രപരമായ യുഎഇ സമവായം നേടിയപ്പോൾ കണ്ടതുപോലെ യുഎഇയുടെ നേതൃത്വം കാലാവസ്ഥ നടപടി തുടരുന്നതായും അവർ അഭിപ്രായപ്പെട്ടു. കോപ് 29 ലെ യുഎഇ പ്രതിനിധി സംഘത്തിലെ സുപ്രധാന സ്ത്രീ പ്രാതിനിധ്യവും ജൈവവൈവിധ്യ സംരക്ഷണത്തിലും കാലാവസ്ഥാ സംരംഭങ്ങളിലും സ്ത്രീകളുടെ സുപ്രധാന പങ്കും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ ചീഫ് എഐ ഓഫീസർ അലാമിർ അബ്ദുൾറഹിം എടുത്തുപറഞ്ഞു. Read on deshabhimani.com

Related News