പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷമായി ഉയർത്തി



കുവൈത്ത് സിറ്റി > കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇത് പ്രകാരം പുതിയ ലൈസൻസുകളും നിലവിലുള്ളവ പുതുക്കുന്നതും മൂന്ന് വർഷത്തെക്ക് ആയിരിക്കും. ഇവ കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് നൽകുന്നതല്ല. പകരം മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ സ്വകാര്യ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധന കാലാവധി മൂന്ന് വർഷമായി ഉയർത്തിയതയതായും ഗതാഗത വകുപ്പ് അറിയിച്ചു. കാറുകൾക്കും ബൈക്കുകൾക്കുമാണ് ഇത് ബാധകമാകുക. മൂന്ന് വർഷത്തിന് ശേഷം വീണ്ടും മൂന്ന് വർഷത്തേക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകും. ഇതിനു ശേഷമുള്ള അടുത്ത പുതുക്കലിൽ രണ്ട് വർഷത്തെക്കായിരുക്കും കാലാവധി അനുവദിക്കുക. Read on deshabhimani.com

Related News