ദോഹയിലെ ഒട്ടകലായങ്ങളിൽ പരിശോധനാക്യാമ്പയിൻ നടത്തി



ദോഹ> പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), ആഭ്യന്തര മന്ത്രാലയത്തിലെ (MoI) വ്യാവസായിക സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഒട്ടകലായങ്ങളിൽ  പരിശോധന കാമ്പയിൻ നടത്തി. വന്യജീവി സംരക്ഷണ വകുപ്പാണ് കാമ്പെയ്ൻ സംഘടിപ്പിച്ചതെന്ന്  ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ എംഒഇസിസി പോസ്റ്റ് ചെയ്തു. പരിശോധനയിൽ ഏഴ് തൊഴുത്ത് ലംഘന റിപ്പോർട്ടുകൾ നൽകി. അനിയന്ത്രിയമായി ഒട്ടകത്തെ മേയാൻവിട്ട 46 സംഭവങ്ങൾ കണ്ടെത്തി. ആവശ്യമായ നിയമ നടപടികൾ കൈകൊണ്ടതായി അധികൃതർ വ്യക്തമാക്കി.   Read on deshabhimani.com

Related News