ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിദ്യാർത്ഥികൾക്കായി ഫേസ്എക്സ് ടോക് ഷോ സംഘടിപ്പിക്കുന്നു
ദമ്മാം > TEDx മാതൃകയിൽ 8,9,10 ക്ലാസിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി അവരുടെ പബ്ലിക് സ്പീക്കിംഗ് കഴിവിനെ വളർത്താനും നേതൃത്വ പാടവം വർദ്ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുമുള്ള വേദിയാണ് FACEx ലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത് എന്ന് സംഘാടകർ ദമ്മാമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ പി. കമാൽകുട്ടി ഐ.എ.എസിന്റെയും എം.പി ജോസഫ് ഐ.എ.എസിന്റെയും നേതൃത്വത്തിൽ തിരുവന്തപുരത്ത് നടന്നു വരുന്ന സ്ഥാപനമാണ് ഫേസ് IAS അക്കാദമി. ജാമിഅ മില്ലിയ RCA മോഡലിൽ പ്രർത്തിക്കുന്ന അക്കദമിയിൽ പഠനം, ഭക്ഷണം, താമസം, മെൻ്റർഷിപ്പ് ഉൾപ്പെടെ 25 കുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായി താമസിച്ച് പഠനം നടത്തുന്നു. വിദ്യാർത്ഥികളെ ഇന്ത്യയിലെയും വിദേശത്തേയും ഉന്നത കലാലയങ്ങളിലേക്ക് സ്കോളർഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങൾക്ക് എത്തിക്കുക, സിവിൽ സർവ്വീസ് പരീക്ഷക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളിലെ വിവിധ തസ്തികളിലെക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡർഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി കൊണ്ടിരിക്കുന്നത്. ഈ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 2 റൗണ്ടായാണ് മത്സരം, ആദ്യ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സർട്ടിഫിക്കറ്റും, X മാതൃകയിലുള്ള പ്രത്യേക ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടിൽ പങ്കെടുക്കുവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. പ്രോഗ്രാമിൽ പങ്കെടുക്കാൻ ഡിസംബർ 25 വരെ രജിസ്റ്റർ ചെയ്യാം. For Registration : https://facextalkshow.com/applicationform/ വാർത്താ സമ്മേളനത്തിൽ ഫേസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി, ഫേസ് അക്കാദമിക്ക് കൗൺസിൽ അംഗം ഡോ. ബഷീർ എടാട്ട്, ഫേസ് ഐ.എ.എസ് അക്കാദമി ഡയറക്ടർ എൻ.കെ ഷമീർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com