ഫോമാ 2024-'26 വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം 26ന്



ഹൂസ്റ്റണ്‍ > ഫോമാ 2024-'26 വര്‍ഷത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനറല്‍ ബോഡിയും അധികാര കൈമാറ്റവും ഒക്‌ടോബര്‍ 26ന് സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് അധികാര കൈമാറ്റം. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം നടക്കും. പ്രമുഖ മലയാള ചലചിത്ര നടി ലെന സമ്മേളനത്തിൽ മുഖ്യാതിഥിതിയാകും. ടെക്‌സസ് സ്റ്റേറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളി മേയര്‍മാര്‍, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജഡ്ജുമാര്‍, ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മതമേലധ്യക്ഷന്‍മാര്‍, വിവിധ അസോസിയേഷനുകളുടെ നേതാക്കള്‍, നോര്‍ത്ത് അമേരിക്കയ്ക്ക് പുറമെ കാനഡയില്‍ നിന്നുമുള്ള ഫോമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ ഫോമായുടെ മുന്‍ പ്രസിഡന്റുമാരായ ഒന്‍പതു പേരുടെ സേവനങ്ങള്‍ മാനിച്ച് അവരെ ആദരിക്കും. ഫോമായുടെ ആര്‍ വി പിമാരും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും മുന്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വിമന്‍സ് ഫോറത്തിന്റെയും യൂത്ത് ഫോറത്തിന്റെയും റാഫിള്‍ ടിക്കറ്റിന്റെയും ഔപചാരികമായ ഉദ്ഘാടനം നടക്കും. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ അവതരിപ്പിക്കുന്ന നൃത്തം, പിന്നണി ഗായിക അഹി അജയന്റെ നേതൃത്വത്തിലുള്ള ഗാനമേള, തുടങ്ങി നിരവധി കലാപരിപാടികൾ നടക്കും.  പ്രവര്‍ത്തനോദ്ഘാടത്തിലേയ്ക്ക് ഫോമായുടെ എല്ലാ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ ജോര്‍ജ് പാലക്കലോടി, വൈസ് പ്രസിഡന്റ്ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.   Read on deshabhimani.com

Related News