കനത്ത മഴ: വാദിയിൽ ഒഴുകിപ്പോയ നാലു പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

Royal Oman Police/facebook.com/photo


മസ്കത്ത്> നിസ് വയിലെ വാദി തനൂഫിൽ ഒഴുക്കിൽപ്പെട്ട് നാലു പേർ മരിച്ചു.  ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാദി തനൂഫിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തിൽ പെട്ടതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മരിച്ചവരിൽ മൂന്ന് പേർ അറബ് വംശജരാണ്. ഒരാൾ ഒമാൻ പൗരനും. പരിക്കേറ്റവരെ അടിയന്തിര വൈദ്യസഹായത്തിനായി നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. Read on deshabhimani.com

Related News