പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം: ജിസിസിയില്‍ ഏഴു നോര്‍ക്ക-ലീഗല്‍ കണ്‍സല്‍ട്ടന്റുമാരെ നിയമിച്ചു



ദമ്മാം > വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (പിഎൽഎസി) മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പിഎം എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്.   അഡ്വ. വിൻസൺ തോമസ് രണ്ടാം തവണയാണ് നിയമിക്കപെടുന്നത്. ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അൽ സഹ്‌റ ഗ്രൂപ്പിൽ നിയമ കാര്യ സെക്രട്ടറിയാണ്. മുൻപ് തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഷംസുദ്ദീൻ ഓലശ്ശേരി 18 വർഷമായി സൌദിയിൽ പ്രവാസിയാണ്. സൌദി ഇന്ത്യൻ ലോയേർസ് ഫോറം പ്രസിഡന്റാണ്. കോഴിക്കോട്, എറണാംകുളം കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ജിസിസി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക-റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎൽഎസി. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന്  നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. Read on deshabhimani.com

Related News