തനിമയുടെ 18–ാം ദേശീയ വടംവലി മത്സരത്തിൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീം-എ ജേതാക്കൾ



കുവൈത്ത് സിറ്റി > അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന 18-ാം ദേശീയ വടംവലി മത്സരത്തിന്റെ ഫൈനലിൽ സൻസലിയ എവർറോളിങ് ട്രോഫി ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീം-എ സ്വന്തമാക്കി. റണ്ണേർസ്സിനുള്ള ബ്ലൂ ലൈൻ എവർറോളിങ് ട്രോഫി ബോസ്കോ ജ്വല്ലറി ആൻഡ്  പ്രിൻ്റേഴ്സ് ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ ബി ടീം കരസ്ഥമാക്കി. ലൂസേർസ്സ്‌ ഫൈനലിൽ വിജയികളായ യുഎൽസി കെകെബി റെഡ്‌ ടീം നെസ്റ്റ്‌ ആൻഡ് മിസ്റ്റ്‌ എവർറോളിങ് ട്രോഫിയ്ക്ക്‌ അർഹരായി. നാലാം സ്ഥാനക്കാർക്കുള്ള ലൈഫ്‌ ഫിറ്റ്നെസ്‌ ജിം എവർറോളിങ് ട്രോഫി യുഎൽസി കെകെബി ബ്ലൂ‌ ടീം നേടി. സെവൻ സ്റ്റാർ കാനഡ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്-സി ടീം‌, ക്യൂ-പോയന്റ്‌ സൊലുഷൻസ്‌ ആഹാ കുവൈത്ത്‌ ബ്രദേഴ്സ്, ബ്രദേഴ്സ് ഓഫ്‌ ഇടുക്കി എ ടീം, അജ്പാക്ക്‌ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ബി ടീം എന്നിവർ ക്വാർട്ടർ ഫൈനൽ യോഗ്യത നേടി‌. ബ്രദേഴ്സ് ഓഫ്‌ ഇടുക്കി-ബി ടീം, യൂറോ ഡീസൽ സെന്റർ കുവൈത്ത്‌ കെകെഡിഎ, ടീം അബ്ബാസിയ, ഐസോടെക്ക്‌ സിൽവർ സെവൻസ്‌, അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ സി ടീം എന്നിവരും ആദ്യ പകുതിയിൽ മാറ്റുരച്ചു.   മികച്ച ഭാവിവാഗ്ദാനം, ബിനു ബിജു ("ക്യു" പോയിന്റ് സൊല്യൂഷൻസ് ആഹാ കുവൈത്ത് ബ്രദേഴ്സ്) ∙മികച്ച ബാക്ക്, സനൂപ് (ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ് ഓഫ് രജീഷ്‌ - എ). മികച്ച മുൻനിര, അജാസ് (ബോസ്കോ ജ്വല്ലറി ആൻഡ്  പ്രിൻ്റേഴ്സ്  ഫ്രണ്ട്സ് ഓഫ് കുവൈത്ത് - ബി). മികച്ച പരിശീലകൻ, റഷീദ് (മണി) (ബോസ്കോ ജ്വല്ലറി ആൻഡ്  പ്രിൻ്റേഴ്സ് ഫ്രണ്ട്സ് ഓഫ് കുവൈത്ത് - ബി).മികച്ച ക്യാപ്റ്റൻ , മനോജ് (ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ് ഓഫ് രജീഷ് - എ) .തനിമ സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ദി ഇയർ, സിൽജോ ജോർജ് (ഇടുക്കി ബ്രദേഴ്‌സ് - എ).ഫെയർ-പ്ലേ ടീം : യൂറോ ഡീസൽ സെന്റർ കുവൈത്ത് കെകെഡിഎ.പ്ലെയർ ഓഫ് ദ ടൂർണമെന്റ്, ആശിഷ് തങ്കപ്പൻ (ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ്‌ ഓഫ് രജീഷ്‌ - എ) ∙കെകെഡിഎ പ്ലെയർ ഓഫ് ദ ടൂർണമെന്റ്,  ആശിഷ് തങ്കപ്പൻ (ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ്‌ ഓഫ് രജീഷ്‌ - എ) .   Read on deshabhimani.com

Related News