യുഎഇയിൽ ആഗസ്റ്റ് മാസം ഇന്ധന വില വർധിക്കും
ദുബായ്> യുഎഇയിൽ ആഗസ്റ്റ് മാസം ഇന്ധന വില വർധിക്കുമെന്ന് യുഎഇ ഇന്ധന വില കമ്മിറ്റി. ഡീസലിന് ലീറ്ററിന് 2.95 ദിർഹമാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2.89 ദിർഹമായിരുന്നു നിരക്ക്. സൂപ്പർ “98” ലിറ്ററിന് 3.05 ദിർഹമായിരിക്കും പുതിയ വില. ജൂലൈയിൽ 2.99 ദിർഹമായിരുന്നു. സ്‌പെഷ്യൽ “95” ന് ഒരു ലിറ്ററിന് 2.93 ദിർഹം വിലവരും. ഇ-പ്ലസ് “91” ലിറ്ററിന് 2.86 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്. Read on deshabhimani.com