യുഎഇയിൽ ഇന്ധനവില കുറയുന്നു



ദുബായ്> ഒക്ടോബറിൽ യുഎഇയിലെ ഇന്ധന വില കുറയും. ഒക്‌ടോബർ ഒന്ന് മുതൽ സൂപ്പർ 98 ലിറ്ററിന് 2.66 ദിർഹമാണ് നിരക്ക്. സെപ്തംബറിൽ 2.90 ആയിരുന്നു നിരക്ക്. സൂപ്പർ 95ന് 2.54 ദിർഹമാണ് ഒക്ടോബറിൽ ഈടാക്കുക. നേരത്തെ സൂപ്പർ 95ന് 2.78 ദിർഹമായിരുന്നു. ഇ പ്ലസ് 91ന് 2.47 ദിർഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറിൽ 2.71 ദിർഹമായിരുന്നു നിരക്ക്. ഒരു ലിറ്റർ ഡീസൽ വില 2.60 ദിർഹമായി കുറയും. സെപ്റ്റംബറിൽ 2.78 ദിർഹമായിരുന്നു നിരക്ക്.   Read on deshabhimani.com

Related News