സംസ്‌കൃതി ഖത്തർ: ജി സി സി ഓപ്പൺ കാരംസ് ടൂർണമെന്റ് സമാപിച്ചു
ദോഹ > സംസ്‌കൃതി ഖത്തർ രണ്ടാമത് ജിസിസി ഓപ്പൺ കാരംസ് ടൂർണമെന്റ് ഓൾഡ് ഐഡിയൽ സ്കൂളിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി റയ്യാൻ യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് കെ കെ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി സ്പോർട്സ് കമ്മിറ്റി കൺവീനർ മനാഫ് ആറ്റുപുറം, സംസ്‌കൃതി ട്രഷറർ അപ്പു കവിണിശ്ശേരിയിൽ, വനിതവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റയ്യാൻ സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും കാരം ടൂർണമെന്റ് കൺവീനർ നബീൽ നന്ദിയും പറഞ്ഞു. ആദ്യ ദിനം പ്രാഥമിക മത്സരങ്ങളാണ് നടന്നത്. ഖത്തറിലെ മത്സരാത്ഥികളെ കൂടാതെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ സിംഗിൾസിൽ അബ്ദുൽ സലാമും, ഡബിൾസിൽ അബ്ദുൽ സലാമും ഇബ്രാഹിമും ഒന്നാം സ്ഥാനത്തും സിംഗിൾസിൽ കാശിഫ് ഷെയ്ഖ് , ഡബിൾസിൽ കാശിഫ് ഷെയ്ഖ് ഖലീൽ ഖലീൽ ഖാൻ രണ്ടാം സ്ഥാനത്തും എത്തി. സിംഗിൾസിൽ 40 മത്സരാർത്ഥികളും ഡബിൾസിൽ 24 മത്സരാർത്ഥികളും പങ്കെടുത്തു. സമാപന സമ്മേളനം കുന്നമംഗലം എംഎൽഎ പി ടി എ റഹിം ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി മുൻ പ്രസിഡന്റ് അഹമ്മദ്‌കുട്ടി അരളയിൽ, സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി എ കെ ജലീൽ, സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി, സംസ്‌കൃതി സെക്രട്ടറിമാരായ അബ്ദുൾ അസീസ്,ബിജു പി മംഗലം ,വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് ഉൾപ്പടെ ഉള്ള സംസ്‌കൃതി കേന്ദ്ര കമ്മിറ്റി നേതാക്കൾ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുത്തു ഒറ്റപ്പാലം, അബ്ദുൾ ഹക്കിം, നൂറുദ്ധീൻ, റയ്യാൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രതീഷ് , അഷ്‌കർ ,ഫസൽ , സുനിൽ കുമാർ, രഞ്ജിത്ത്, സിദ്ധിഖ് കടവനാട് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. Read on deshabhimani.com