അന്തർദേശീയ ഗ്രീൻ എനർജി കോൺഫറൻസ്



ദോഹ > ഇന്ത്യൻ സൊസൈറ്റി ഓഫ് എഡ്യൂക്കേഷൻ (ISTE) ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് (FGE) ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (IEI) എന്നിവ സംയുക്തമായി നടത്തിയ അന്തർദേശീയ ഗ്രീൻ എനർജി കോൺഫറൻസ് ശ്രദ്ധേയമായി. കോൺഫറൻസിൽ കുട്ടികളുടെ സയൻസ് എക്സിബിഷൻ, സയൻസ് ക്വിസ്, സർക്കാർ മെമ്മോറിയൽ സിമ്പോസിയം എന്നിവ നടന്നു. എംഇഎസ് ഇന്ത്യൻ  സ്കൂളിൽ നടന്ന ഗ്രീൻ എനർജി കോൺഫറൻസിൽ 10ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഘാന, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ അംബാസിഡർമാരും ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് മിഷൻ, ഖത്തർ യൂണിവേഴ്സിറ്റി, ലിവർപൂൾ യൂണിവേഴ്സിറ്റി, കഹ്‌റാമ ടാർഷീദ് ഡയറക്ടർ, വിവിധ പെട്രോകെമിക്കൽ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ എഡ്യൂക്കേഷന്റെ ഏഴ് പ്രതിനിധികളും ന്യൂഡൽഹിയിൽ നിന്നും പങ്കെടുത്തു.   Read on deshabhimani.com

Related News