ഗിന്നസ് ബുക്കില്‍ ഇടംനേടി കാനഡയിലെ മലയാളി കുരുന്നുകള്‍
ടൊറന്റോ > കാനഡയിലെ മലയാളിസമൂഹത്തിനും കേരളത്തിനും അഭിമാനമായി ഗിന്നസ് ബുക്ക് നേട്ടം. കണ്ണുകെട്ടിക്കൊണ്ടുള്ള റൂബിക്ക്സ് ക്യൂബ് മത്സരത്തിലാണ് കാനഡയിലെ പ്രവാസിമലയാളികളുടെ മക്കളായ സാകേത് പെരുമന, സായ് ശരണ്‍, സായ് ദര്‍ശന്‍ എന്നീ കുട്ടികൾ റെക്കോർഡ് നേട്ടത്തിനുടമകളായത്. ടീം അടിസ്ഥാനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന്, കണ്ണുകള്‍ കെട്ടി റൂബിക്ക്സ് ക്യൂബ് പസ്സിലുകള്‍ ശരിയാക്കുക എന്നതായിരുന്നു ഇവര്‍ക്ക് ഗിന്നസ് റെക്കോര്‍ഡിനുള്ള വെല്ലുവിളി. ചൈനയില്‍നിന്നും കാനഡയില്‍നിന്നുമായിരുന്നു മത്സരാര്‍ത്ഥികള്‍. രണ്ട് രാജ്യങ്ങളില്‍നിന്നുമായി 398 പേര്‍ പങ്കെടുത്തു. ഇവരുടെ പ്രകടനം ഗിന്നസ് റെക്കോഡായി അംഗീകരിച്ച സാക്ഷ്യപത്രം കഴിഞ്ഞ ദിവസം ലഭ്യമായി. കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തിന്‍റെ മേയര്‍ പാട്രിക് ബ്രൌണ്‍ വിജയികളെ അനുമോദിച്ചു. കോഴിക്കോട് സ്വദേശികളായ സുബിനിന്‍റെയും പ്രസീനയുടെയും മകനാണ് 10 വയസുകാരനായ സാകേത് പെരുമന. എറണാകുളം സ്വദേശികളായ ഗിരീഷിന്റെയും സായ് ലക്ഷ്മിയുടെ മക്കളാണ് പതിന്നാലുകാരനായ സായ് ശരണും ഒമ്പത് വയസുകാരനായ സായ് ദർശനും. Read on deshabhimani.com