കുവൈത്തിൽ കൊടും ചൂട് : താപനില കുതിച്ചുയരുന്നു



കുവൈത്ത് സിറ്റി > രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്നു. താപ​നില 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. 53 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത്. ക​ടു​ത്ത ചൂ​ടി​നൊ​പ്പം ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൂ​ടു​കാ​റ്റും വീ​ശി​യ​തി​നാ​ൽ രാ​ജ്യം ചു​ട്ടു​പൊ​ള്ളി. രാ​ത്രി 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെയാ​യി​രു​ന്നു താ​പ​നി​ല. വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യുണ്ട്. രാത്രിയിലെ കാലാവസ്ഥ ചൂടുള്ളതും പൊടിപടലങ്ങൾ ക്രമേണ അടിഞ്ഞുകൂടുന്നതും വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കുമെന്നും മണിക്കൂറിൽ 12-40 കിലോമീറ്റർ ഇടവിട്ട് സജീവമാകുമെന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ചൂണ്ടിക്കാട്ടി. ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് ജ​ലാം​ശം നി​ല​നി​ർ​ത്തുക, കഠിനമായ ചൂടുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നതും കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ട് നി​ർ​ദേ​ശി​ച്ചു. Read on deshabhimani.com

Related News