പ്രത്യേക കോൺസുലർ സർവീസ് ക്യാമ്പ് ആഗസ്ത് 23ന്



ദോഹ > തൊഴിൽ സാഹചര്യങ്ങളാലും വാഹന സൗകര്യത്തിന്റെ അപര്യാപ്തതയും മൂലം എംബസിയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കായി ഐസിബിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലർ സർവീസ് ക്യാമ്പ് ആഗസ്ത് 23വെള്ളിയാഴ്ച അൽഖോറിൽ നടക്കും. രാവിലെ 9 മണിമുതൽ 10 മണി വരെ ഖോർ ബേ റെസിഡൻസിൽ നടക്കുന്ന കോൺസുലർ ക്യാമ്പിൽ പാസ്‌ പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കൊപ്പം ഐസിബിഎഫ് ഇൻഷുറൻസിൽ അംഗത്വമെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടിട്ടുണ്ട്. Read on deshabhimani.com

Related News