" വൈവിധ്യങ്ങളുടെ ഇന്ത്യ ": ഐസിഎഫ് പൗരസഭ



ദോഹ > സ്വാതന്ത്ര്യ ദിനത്തിന്റെ  ഭാഗമായി " വൈവിധ്യങ്ങളുടെ ഇന്ത്യ " എന്ന പേരിൽ ഐസിഎഫ് എയർപോർട് സെൻട്രൽ പൗരസഭ സംഘടിപ്പിച്ചു. സലത്ത ജദീദിലുള്ള മോഡേൺ ആർട് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സെക്രട്ടറി അബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നാഷണൽ സെക്രട്ടറി ഉമ്മർ കുണ്ടുതോട് പ്രമേയ പ്രഭാഷണം നടത്തി. പി വി സി അബ്ദുറഹ്മാൻ മോഡറേറ്റർ ആയിരുന്നു.  ഷിബു സുകുമാരൻ (ഇൻകാസ്) ശിഹാബ് തൂണേരി (സംസ്‌കൃതി) റഹീസ് വയനാട് (കെഎംസിസി) അഹ്‌മദ്‌ സഖാഫി പേരാംബ്ര (ഐസിഎഫ് ) ഉബൈദ് വയനാട് (ആർഎസ്സി ) തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ജവാദ് സഖാഫി പ്രാർത്ഥന നടത്തി.  അഷ്‌റഫ് സഖാഫി തിരുവള്ളൂർ, മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് തിരുവള്ളൂർ, കബീർ അരീക്കോട് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News