ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു



ജിദ്ദ > ഇന്ത്യയുടെ78-ാം സ്വാതന്ത്ര്യദിനാഘോഷം ജിദ്ദ കോൺസുലേറ്റ് അങ്കണത്തിൽ ആഘോഷിച്ചു. (നിയുക്ത) കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തി. ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശവും അദ്ദേഹം വായിച്ചു. ഇന്ത്യയുടെ ഹജ്ജ് ഓപ്പറേഷനിലും കോൺസുലേറ്റിൻ്റെ അധികാരപരിധിയിലുള്ള ഇന്ത്യൻ സമൂഹത്തിന് ക്ഷേമവും പിന്തുണയും നൽകാനുള്ള കോൺസുലേറ്റിൻ്റെ ശ്രമങ്ങളിലും സൗദി അധികാരികൾ നൽകിയ വിലമതിക്കാനാവാത്ത പിന്തുണക്ക് ഫഹദ് അഹമ്മദ് ഖാൻ സൂരി പ്രസ്താവനയിൽ നന്ദി അറിയിച്ചു. കോൺസുലേറ്റ് സേവനങ്ങൾക്കായി പുതിയ ഫീഡ്‌ബാക്ക് സംവിധാനം ഉടൻ ആരംഭിക്കുമെന്നും കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഘോഷത്തിൽ ജിദ്ദയിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ജിദ്ദയിലെ ഇന്ത്യൻ സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രതിനിധികൾ, കോൺസുലേറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ  ഇന്ത്യൻ സമൂഹം കുടുംബത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com

Related News