ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം



മനാമ > ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസൺ ഫൈനലിൽ ഇന്ത്യൻ സ്‌കൂളിന് കിരീടം. സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്ന ഫൈനലിൽ ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസിലെ നൈനിക നന്ദയും വാസുദേവ് പ്രിയനാഥ് മോഹനൻ പിള്ളയും ഉൾപ്പെട്ട ടീമാണ് കിരീടം ചൂടിയത്. ഏഷ്യൻ സ്കൂൾ ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. തീർഥ് പ്ലാവിൻ ചോട്ടിൽ രാഹുൽ, സ്റ്റീവൻ ആന്റണി എന്നിവർ ഉൾപ്പെട്ട ടീം ഫസ്റ്റ് റണ്ണറപ്പും അനിരുദ്ധ് അനുപ്, ആര്യൻ ശ്രീരാജ് മേനോൻ എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം റണ്ണറപ്പുമായി. ശരത് മേനോനായിരുന്നു ക്വിസ് മാസ്റ്റർ. മുഖ്യാതിഥിയായ തോമസ് ആൻഡ് അസോസിയേറ്റ്‌സ് മാനേജിംഗ് പാർട്‌ണറും ഐസിആർഎഫ് ചെയർമാനുമായ അഡ്വ. വി കെ തോമസ്  ദീപം തെളിയിച്ചു. മദർകെയർ കൺസെപ്റ്റ് മാനേജർ അഭിഷേക് മിശ്ര, മാക്മില്ലൻ എഡ്യുക്കേഷൻ റീജിയണൽ ഹെഡ് രഞ്ജിത്ത് മേനോൻ, ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ,  വൈസ് ചെയർമാനും സ്പോർട്സ് -എച്ച് എസ് എസ് ഇ ചുമതലയുള്ള മെമ്പറുമായ  മുഹമ്മദ് ഫൈസൽ, അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി  രഞ്ജിനി മോഹൻ, മെമ്പർ  ഫിനാൻസ് ആൻഡ്  ഐടി ബോണി ജോസഫ്, മെമ്പർ  പ്രോജക്ട് ആൻഡ് മെയിന്റനൻസ് മിഥുൻ മോഹൻ, മെമ്പർ  ട്രാൻസ്‌പോർട്ട്   മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്‌കൂൾ  മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ എന്നിവരും  കമ്മ്യൂണിറ്റി നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. വിജയികളെയും ക്വിസ് മാസ്റ്റർ ശരത് മേനോനെയും മുഖ്യാതിഥി വി കെ തോമസിനെയും മെന്റർമാരെയും സ്പോണ്സർമാരെയും മൊമെന്റോ നൽകി ആദരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പങ്കെടുത്ത വിദ്യാർത്ഥികളെയും മികച്ച നിലയിൽ പരിപാടി ആസൂത്രണം ചെയ്ത റിഫ ടീമിനെയും അഭിനന്ദിച്ചു. Read on deshabhimani.com

Related News