ഇന്റർപോളിന്റെ യംഗ് ഗ്ലോബൽ പൊലീസ് ലീഡേഴ്‌സ് പ്രോഗ്രാമിന്‌ ദുബായ്‌ ഒരുങ്ങുന്നു

photo credit: X


ദുബായ്> "കൃത്രിമ ബുദ്ധിയുടെ കാലത്തെ പൊലീസിങ്" എന്ന പ്രമേയത്തിൽ ആഗസ്ത്‌ 26 മുതൽ 29 വരെ നടക്കുന്ന ഇന്റർപോളിന്റെ യംഗ് ഗ്ലോബൽ പൊലീസ് ലീഡേഴ്‌സ് പ്രോഗ്രാമിന്റെ (വൈജിപിഎൽപി) നാലാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ദുബായ് പൊലീസ് ഒരുങ്ങുന്നു. വൈജിപിഎൽപി-യുടെ നാലാം പതിപ്പ്, ആഗോള വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനർനിർമ്മിക്കുന്നതിൽ എഐ-യുടെ പരിവർത്തനപരമായ പങ്കിനെക്കുറിച്ചും, ഈ മാറ്റങ്ങൾ സുരക്ഷയെയും പൊലീസിനെയും എങ്ങനെ ബാധിക്കുന്നു എന്നുമാണ് നിരീക്ഷിക്കുന്നത്.   35 രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പൊലീസ്  ഉദ്യോഗസ്ഥരും അന്തർദ്ദേശീയ സ്പീക്കർമാരും പരിശീലകരും പ്രോഗ്രാമിൽ പങ്കെടുക്കും. പൊലീസിംഗ് രീതിയിലും സുരക്ഷയിലും ദുബായ് പൊലീസ് മുൻപന്തിയിലാണെന്ന് ദുബായ് പൊലീസ് കമാൻഡർ- ഇൻ-ചീഫ് ഹിസ് എക്സലൻസി ലെഫ്റ്റനന്റ്‌ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള പൊലീസ് സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഈ പരിപാടി നിർണായക പങ്ക് വഹിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News