ജിദ്ദ പ്രവാസി സാഹിത്യോത്സവ് നവംബർ ഒന്നിന്
ജിദ്ദ > ജിദ്ദ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷൻ നവംബർ ഒന്നിന് ജിദ്ദയിൽ അരങ്ങേറും. റാബഗ്, ഹംദാനിയ, സഫ, ഹിറാ, ബവാദി, അനാക്കിഷ്, ഷറഫിയ്യ, ബലദ്, മഹ്ജർ, ജാമിഅ, സുലൈമാനിയ്യ, ബഹ്‌റ എന്നീ 12 സെക്ടറുകളിൽ നിന്നും പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി വിവിധ ഭാഷ പ്രസംഗങ്ങൾ, മാപ്പിള പാട്ട് , കവിത പാരായണം, കഥ പറച്ചിൽ ദഫ്, കവാലി, കഥ, കവിത, ന്യൂസ് റൈറ്റിങ് സോഷ്യൽ ട്വീറ്റ്, കാലിഗ്രാഫി, സ്പോട്ട് മാഗസിൻ, ഹൈകു, കാലിഗ്രഫി തുടങ്ങിയ മത്സരങ്ങൾ നടക്കും. രാവിലെ 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തോടെ മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. സാഹിത്യോത്സവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷനായി 0530650025- 0544318802 എന്ന നമ്പറിൽ ഒക്ടോബർ 15 നകം ബന്ധപെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ , ആർ എസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ് മൻസൂർ ചുണ്ടമ്പറ്റ ,കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് കൺവീനർ ഖലീലു റഹ്മാൻ കൊളപ്പുറം, ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമി, സംഘാടക സമിതി അംഗം മുഹമ്മദ് റിയാസ് കടക്കൽ, എന്നിവർ പങ്കെടുത്തു. Read on deshabhimani.com