ജിദ്ദയിൽ മേലങ്ങാടി വെൽഫയർ അസോസിയേഷന് പുതിയ കമ്മിറ്റി
ജിദ്ദ > ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസിയേഷന് (മേവ) പുതിയ കമ്മിറ്റി രൂപീകരിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയിൽ ചുള്ളിയൻ ബഷീർ (പ്രസിഡണ്ട്), സലീം മധുവായി (ജനറൽ സെക്രട്ടറി), ഫൈറൂസ് കെ കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ചുള്ളിയൻ റഷീദ്, ആലങ്ങാടൻ നൌഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഗഫൂർ പുതിയകത്ത്, ബഷീർ കൊമ്മേരി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൂടാതെ അഷ്റഫ് പയനിപ്പറമ്പൻ, ഇർഷാദ് കളത്തിങ്ങൽ എന്നിവരെ വെൽഫയർ വിഭാഗം കോഡിനേറ്റർമാരായും, മൊഹസിൻ കെ, റയീസ് കെ, സൽമാൻ പി എന്നിവരെ യൂത്ത് വിംങ് കോഡിനേറ്റർമാരായും തിരഞ്ഞെടുത്തു. ഇരുപത് അംഗങ്ങളെയാണ് പുതിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിൻ്റെ ഭാഗമായി വനിതാ വിങ്ങും യൂത്ത് വിംങ്ങും രൂപീകരിച്ചു. ജിദ്ദയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. Read on deshabhimani.com