കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം

റസാഖ്, ഷിബിൻ, റമീസ്


ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, കൽബ യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് നബീൽ അദ്ധ്യക്ഷനായി. കൈരളി സെൻട്രൽ കമ്മറ്റി അംഗം പ്രദീപ് കുമാർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം റമീസ് രാജ അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു ബാലകൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നബീൽ വളാഞ്ചേരി, ഷിബിൻ മാളിയേക്കൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 23 അംഗ യൂണിറ്റ് കമ്മിറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി ഷിബിൻ മാളിയേക്കൽ (സെക്രട്ടറി), റസാഖ് (പ്രസിഡന്റ്) റമീസ് രാജ (ട്രഷറർ) കമറുന്നിസ (വൈസ് (പ്രസിഡന്റ്), ബാലൻ (ജോയിൻ്റ് സെക്രട്ടറി) ആരോമൽ (ജോയിൻ്റ് ട്രഷറർ), നബീൽ വളാഞ്ചേരി (കൾച്ചറൽ കൺവീനർ)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി സെൻട്രൽ കമ്മറ്റി അംഗങ്ങളായ അഷറഫ് പിലാക്കൽ, വിത്സൺ പട്ടാഴി, ഉമ്മർ ചോലയ്ക്കൽ, സുധീർ തെക്കേക്കര എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News