കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മപുതുക്കി കൈരളി സലാല
സലാല > കൈരളി സലാലയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൈരളി ഹാളിൽ വച്ച് നടന്ന അനുസ്മരണ പരിപാടി മസ്ക്കറ്റ് കൈരളി സെക്രട്ടറിയേറ്റ് അംഗവും, മലയാള മിഷൻ മസ്ക്കറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ഹാറൂൺ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്ത് ഭൂരിപക്ഷ വർഗ്ഗീയതക്ക് അനുപൂരകമായി ന്യൂനപക്ഷ വർഗ്ഗീയതയെയും വളർത്തിയെടുക്കാനുള്ള തൽപര കക്ഷികളുടെ നീക്കം അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രവർത്തനം രക്തസാക്ഷികളുടെ വീരമൃത്യുവിനെ മുൻനിർത്തി മുന്നോട്ട് കൊണ്ടുപോവാൻ കഴിയണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഹാറൂൺ റഷീദ് പറഞ്ഞു. കൈരളി പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ ആക്റ്റിംഗ് രക്ഷാധികാരി പി എം റിജിൻ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ മുഖ്യപ്രഭാക്ഷണം നടത്തിയ ഹാറൂൺ റഷീദിൻ്റെ പുസ്തകത്തെയും അദ്ദേഹത്തേയും പരിചയപ്പെടുത്തി. കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും വനിത സെക്രട്ടറി ഷീബ സുമേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com