കൗമാര കലകളുടെ ഉത്സവമായി കല കുവൈറ്റ് ബാലകലാമേള
കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും ബിഇസി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ബാലകലാമേള - 2021 കൗമാര കലകളുടെ ഉത്സവമായി മാറി. നാല് വ്യത്യസ്‌ത വേദികളിൽ ഓൺലൈനായി നടന്ന മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടി ഭാവൻസ് സ്‌കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്‌ഘാടനംചെയ്‌തു. കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷനായി. ബിഇസി ജനറൽ മാനേജർ മാത്യു വർഗ്ഗീസ്, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്‌ടർ എൻ അജിത് കുമാർ, ബാലവേദി പ്രസിഡന്റ് കുമാരി അനന്തിക ദിലീപ് എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതവും ബാലകലാമേള ജനറൽ കൺവീനർ പ്രൊഫ. വി അനിൽ കുമാർ നന്ദിയും പറഞ്ഞു. കിന്റർഗാർഡൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. ഫലങ്ങൾ കല കുവൈറ്റ് വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണ്. Read on deshabhimani.com