ലോഗോ പ്രകാശനം



ദുബായ് > യുവകലാസാഹിതി യുഎഇ നവംബർ മാസത്തിൽ നടത്തുന്ന കുട്ടികളുടെ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മുൻ മന്ത്രി മുല്ലക്കര രത്നാകരനും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കലോത്സവം ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ജിബി ബേബി,അജി കണ്ണൂർ, നമിത സുബീർ, സർഗ്ഗ റോയ്, പ്രദീഷ് ചിതറ, സുബീർ, അഭിലാഷ്, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മത്സരാടിസ്ഥാനത്തിൽ ലഭിച്ച സൃഷ്ടികളിൽ നിന്ന് ഉണ്ണി രാജ് രാവണേശ്വരം തയ്യാറാക്കിയ ലോഗോയാണ് ഔദ്യോഗിക ലോഗോ ആയി തെരെഞ്ഞെടുത്തത്. കലോത്സവം നവംബർ 2, 3, 8, 9, 10 തിയ്യതികളിൽ അജ്മാനിലെ മെട്രോ പോളിറ്റൻ സ്കൂളിൽ വെച്ച് നടക്കും.   Read on deshabhimani.com

Related News