കഥായാനം പുസ്തക ചർച്ച സംഘടിപ്പിച്ചു



ഷാർജ > കഥയാനം എന്ന പേരിൽ പ്രവാസി ബുക്സ് സംഘടിപ്പിച്ച  ചെറുകഥാ ചർച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. അജിത് കണ്ടല്ലൂരിന്റെ ഇസബെല്ല എന്ന പുസ്തകവും ഹുസ്ന റാഫിയുടെ വാർസ് ഓഫ് ദി റോസസ് എന്ന പുസ്തകവുമാണ് ചർച്ച ചെയ്യപ്പെട്ടത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രവീൺ പാലക്കൽ സ്വാഗതം പറഞ്ഞു.   ഇ കെ ദിനേശൻ, ദീപ ചിറയിൽ, ഇസ്മായിൽ മേലടി, ഗോപിനാഥൻ, അജിത് വള്ളോലിൽ, ധന്യ അജിത്, രമേശ്‌ പെരുമ്പിലാവിൽ, ലേഖ ജസ്റ്റിൻ, അനുജ തുടങ്ങിയവർ സംസാരിച്ചു. ഇസബെല്ലയുടെ രണ്ടാം എഡിഷന്റെ കവർ പ്രകാശനം ശില്പി നിസാർ ഇബ്രാഹിം സാമൂഹ്യ പ്രവർത്തകൻ റജി സാമൂവലിനു നൽകി നിർവ്വഹിച്ചു. Read on deshabhimani.com

Related News