ഇരു വൃക്കകളും തകരാറിലായ യു പി സ്വദേശിക്ക് തുണയായി കേളി



റിയാദ്> ഇരു വൃക്കകളും തകരാറിലായ ഉത്തർപ്രദേശ് സ്വദേശി രാജേന്ദ്രന് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങളൊരുക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. കേളി ജീവകാരുണ്യ വിഭാഗം അൽഖർജ് ഏരിയാ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിലുള്ള കേളി പ്രവർത്തകരും യു പി സ്വദേശിയായ സുഹൃത്ത് മുഹമ്മദും ചേർന്ന് രാജേന്ദ്രനെ ആശുപതിയിലേക്ക് മാറ്റിയിരുന്നു. 5 വർഷമായി അൽഖർജ് സൂക്കിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന രാജേന്ദ്രന്റെ ഇഖാമ കഴിഞ്ഞ നാലു വർഷത്തോളമായി പുതുക്കിയിരുന്നില്ല. ഇഖാമ ഇല്ലാത്തതിനാൽ വിധ​ഗ്ധ ചികിത്സ തേടുന്നതിനോ നാട്ടിൽ പോകുവാനോ സാധിച്ചിരുന്നില്ല. വിദഗ്ദ്ധ ചികിത്സക്കായി നാട്ടിൽ എത്തിക്കുന്നതിനായി സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ നാലു വർഷത്തെ ഇഖാമ അടിക്കാൻ വലിയ തുക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി സെക്രട്ടറി  മോയിൻ അക്തറിന്റെ നേതൃത്വത്തിൽ അൽഖർജിലെ ലേബർ കോർട്ട് വഴി എക്സിറ്റ്  ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. രാജേന്ദ്രന് കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ടിക്കറ്റ് തുക കണ്ടെത്തി നൽകി. കഴിഞ്ഞ ദിവസം രാജേന്ദ്രൻ സ്വദേശത്തേക്ക് മടങ്ങി. Read on deshabhimani.com

Related News