കേളി കേന്ദ്രകമ്മറ്റി അംഗം ഹുസൈൻ മണക്കാടിന് കേളി യാത്രയയപ്പ് നൽകി
റിയാദ് > കേളി കേന്ദ്ര കമ്മറ്റി അംഗവും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന ഹുസൈൻ മണക്കാടിന് കേളി കേന്ദ്ര കമ്മറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ 34 വർഷമായി റിയാദിലെ സ്വകാര്യ ഗാൽവനൈസ്സിങ് കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരികയായിരുന്നു. ഹുസൈൻ തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്. കേളി ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം കേന്ദ്ര കമ്മറ്റി അംഗം ഏരിയ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിലും കേളിയുടെ വളണ്ടിയർ ക്യാപ്റ്റനായി ദീർഘകാലവും പ്രവർത്തിച്ചു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ വൈസ് പ്രസിഡന്റ്മാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, അസീസിയ ഏരിയ സെക്രട്ടറി റഫീക് ചാലിയം, അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയ്, താജുദ്ധീൻ, ട്രഷറർ ബൈജു ബാലചന്ദ്രൻ, ഗ്യാസ് ബക്കാല യൂണിറ്റ് ആക്ടിങ് സെക്രട്ടറി അബ്ദുൾ കലാം, ചില്ല സഹ കോഡിനേറ്റർ നാസർ കാരക്കുന്ന്, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ സംസാരിച്ചു. കേളി കേന്ദ്ര കമ്മറ്റി, ന്യൂ സനയ്യ രക്ഷാധികാരി - ഏരിയ കമ്മറ്റികൾ, ഗ്യാസ് ബക്കാല യൂണിറ്റ് കമ്മറ്റി, അസീസിയ ഏരിയാ കമ്മറ്റി, ബത്ത ഏരിയ കമ്മറ്റി, മലാസ് ഏരിയ കമ്മറ്റി, അൽഖർജ് ഏരിയ കമ്മറ്റി, സനയ്യ അർബൈൻ ഏരിയ - രക്ഷാധികാരി കമ്മറ്റികൾ, ബദിയ ഏരിയ കമ്മറ്റി, ഉമ്മുൽ ഹമാം ഏരിയ കമ്മറ്റി, സുലൈ ഏരിയ രക്ഷാധികാരി കമ്മറ്റി എന്നിവർ ഉപഹാരങ്ങൾ നൽകി. Read on deshabhimani.com