കേളി ദിനം 2025; സംഘാടക സമിതി ഓഫീസ് തുറന്നു
റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ 24ാം വാർഷികാഘോഷം 'കേളി ദിനം 2025'ന്റെ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്തയിലെ ഹോട്ടൽ ഡി പാലസിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീഖ് പാലത്ത് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രി 8 മണി വരെ നീണ്ടുനിൽക്കും. 50ൽ പരം വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദിൻ്റെ നനാതുറകളിലുള്ള വ്യക്തികൾ പങ്കെടുക്കുമെന്നും കൺവീനർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കേളിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ റഫീക് ചാലിയം സ്വാഗതം പറഞ്ഞ പരിപാടിയിൽ പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് നന്ദി പറഞ്ഞു. Read on deshabhimani.com