കേളി കലാ സാംസ്‌കാരിക വേദി ഭക്ഷണ കിറ്റ് വിതരണം
റിയാദ് > കേളി കലാ സാംസ്‌കാരിക വേദി, ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി സഖാവ് വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻറ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷണ കിറ്റുകളുടെ വിതരണോദ്ഘാടനം 2024 ഡിസംബർ 15ന് വൈകുന്നേരം 2 മണിക്ക് കാവുംമന്ദം പാലിയേറ്റീവ് ഓഫീസിൽ വച്ച് സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി അംഗം ജോബിസൺ ജെയിംസ് നിർവഹിച്ചു.വൈത്തിരി ഏരിയ കമറ്റിയംഗം അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്റർ, കെ റ്റി ജോസഫ്, കേളി കലാ സാംസ്കരിക വേദി മുൻ അംഗങ്ങളായ പൗലോസ്, അഷ്റഫ് തരിയോട്, ലോക്കൽ കമ്മിറ്റിയംഗം റോബർട്ട് റ്റി ജെ, ജെസി തോമസ് സി ഡി എസ് വൈസ് ചെയർ പേഴ്സൺ, തരിയോട് കമ്മറ്റി ചെയർമാൻ ജയിസൺ ജയിംസ്, പി കെ മുസ്തഫ എന്നിവർ സംസാരിച്ചു. അനിൽകുമാർ, ഷിബു കെ ടി , ശിവാനന്ദൻ ഡയാന, ഗ്രീഷ്മ ശ്രീജിത്ത് തുടങ്ങിയവർ വാളണ്ടിയർ സേവനം നടത്തി. Read on deshabhimani.com