കേളി ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം പി യാസറിന്
റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'നവകേരളം - കേരള ചരിത്രം ' ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധകോണുകളിൽ നിന്നായി 152 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂർ സ്വദേശി പി യാസറും, രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിതിൻ ശ്രീറാമും, മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിനി നവ്യ സിംനേഷും കരസ്ഥമാക്കി. നവ്യ ' റിയാദ് ജീനിയസ് 2024' ലെ വിജയി കൂടിയാണ്. Read on deshabhimani.com