എസ്എംഎ രോഗികൾക്ക് സാന്ത്വനമേകി കേളിയുടെ സ്നേഹസ്പർശം പദ്ധതി
റിയാദ്> കേളി കലാസാംസ്കാരിക വേദി സ്നേഹസ്പർശം പദ്ധതിയിലൂടെ സമാഹരിച്ച തുക അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി കൈമാറി. തൃശ്ശൂർ പോലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും, ലോക കേരളസഭ സെക്രട്ടറിയേറ്റംഗവും, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെവി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. പേഷ്യന്റ് എംപവർമെന്റ് ഡയറക്ടർ (ക്യൂർ എസ്.എം.എ. ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഡോക്ടർ റസീന ഫണ്ട് ഏറ്റുവാങ്ങി. കുറ്റിമുക്ക് ഡിവിഷൻ കൗൺസിലർ രാധിക അശോകൻ, സിപിഐഎം തൃശ്ശൂർ ഏരിയ കമ്മിറ്റി അംഗം കെ മുരളീധരൻ, കേരള പ്രവാസി സംഘം പാലിയേറ്റിവ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സുലൈഖ ജമാൽ, കേളി മുൻ സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ, കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ക്യൂർ എസ്എംഎ ഫൗണ്ടേഷൻ പ്രതിനിധി ടിന്റു ജോൺ എന്നിവർ സംസാരിച്ചു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്‌മണ്യൻ, മുൻ അംഗങ്ങളായ സുരേഷ് ചന്ദ്രൻ ,കെസി അഷറഫ്, കാസ്ട്രോ മുഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com