ഇന്ത്യൻ എംബസ്സി കേരളപ്പിറവി ആഘോഷിച്ചു



കുവൈത്ത്  സിറ്റി > കുവൈത്തിലെ ഇന്ത്യൻ എംബസി, എംബസി ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളി പ്രവാസി അസോസിയേഷനുകൾ അതത് ജില്ലയിലെ പരമ്പരാഗതവും സാംസ്കാരികവുമായ വിവിധ  കലാപരിപാടികൾ അവതരിപ്പിച്ചു. പരമ്പരാഗത കൈരളി ആയോധനകലയായ കളരിപ്പയറ്റും അനുഷ്ഠാന കലാരൂപമായ തെയ്യവും അവതരിപ്പിച്ചു. തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, വള്ളംകളി, ഒപ്പന, ഗസൽ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. മാർത്താണ്ഡവർമ്മ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്‌ക്രീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്‌കിറ്റുകളും മോണോലോഗുകളും അവതരിപ്പിച്ചു. കലാപരിപാടികളിൽ പങ്കെടുത്തവരെ അംബാസഡർ അഭിനന്ദിച്ചു. നവംബർ എട്ടിന് ആന്ധ്രാപ്രദേശിന്റെയും കർണാടകയുടെയും രൂപവത്കരണ ദിനങ്ങളും എംബസിയിൽ ആഘോഷിച്ചിരുന്നു. Read on deshabhimani.com

Related News