കേരള സോഷ്യൽ സെന്റർ ദേശീയദിന വാക്കത്തോൺ സംഘടിപ്പിച്ചു
അബുദാബി > യുഎഇയുടെ 53-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അബുദാബി കോർണീഷിൽ വാക്കത്തോൺ സംഘടിപ്പിച്ചു. യുഎഇ ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് ദേശീയപതാകകളേന്തിക്കൊണ്ട് മുന്നേറിയ മാരത്തോണിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. ചേംബർ ഓഫ് കൊമേർഴ്സ് ബിൽഡിങ്ങ് പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ ആഡ്‌കോ ഓഫീസിനു എതിർവശത്തുള്ള കോർണീഷിൽ സമാപിക്കുകയായിരുന്നു. തുടർന്ന് മധുരപാനീയങ്ങളും മധുരപലഹാരങ്ങളും വാക്കത്തോണിൽ പങ്കെടുത്തവർക്ക് സമ്മാനിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവി ആയിഷ അലി അൽ സഹി എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി. Read on deshabhimani.com