സലാലയിൽ കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്



സലാല > സലാലയിലെ പ്രവാസികൾക്കായി കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സലാല, കേരള വിങ്ങും ബദർ അൽസമാ ഹോസ്പിറ്റലുമായി സഹകരിച്ച് സെപ്തംബർ 27 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് ജനറൽ പരിശോധനയും ആവശ്യമെങ്കിൽ സ്പെഷ്യാലിറ്റി പരിശോധനയും സൗജന്യമായിരിക്കും. ലാബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ് ലഭിക്കും. Read on deshabhimani.com

Related News