ഖരീഫ് സീസൺ: ഒരു ദശലക്ഷം സന്ദർശകർ എത്തുമെന്ന് പ്രതീക്ഷ



സലാല > ഖരീഫ് സീസൺ തുടങ്ങിയതോടെ ദോഫാർ വിലായത്തിൽ 2024ൽ ഒരു ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ. ജൂൺ 21ന് ആരംഭിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ഖരീഫ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സന്ദർശകർക്ക് ആകർഷകമായ പ്രവർത്തനങ്ങളും നിരവധി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കായികം, വിനോദം എന്നിവയടങ്ങിയ പരിപാടിയിൽ പങ്കെടുക്കാൻ യുവാജനങ്ങൾക്ക് അവസരമുണ്ടാകുമെന്ന് ദോഫാർ മുൻസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവയർനെസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗവാസ് പറഞ്ഞു. സലാലയുടെ സംസ്കാരത്തിനും വിനോദത്തിനും വേണ്ടിയുള്ള പരിപാടികൾ സുൽത്താൻ ഖാബൂസ് യൂത്ത് കോപ്ലേക്സിൽ നടക്കും. ഇത്തീൻ സ്‌ക്വയറിൽ വിവിധ അന്താരാഷ്ട്ര പ്രകടനങ്ങൾ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ ഒരുക്കിയിട്ടുണ്ട്.  ലൈറ്റിങ് ഷോകൾ, ലേസർ ഫൗണ്ടൻ ഷോകൾ, ഡ്രോൺ ഷോകൾ എന്നിവയും വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. വിലായത്തിലെ അൽ ദമർ ബീച്ചിലും അധിക ടൂറിസം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News