കെ എസ് സി ബാലവേദി കാവ്യോത്സവം സംഘടിപ്പിച്ചു
അബുദാബി > ഗൾഫിലെ ആദ്യത്തെ ചിൽഡ്രൻസ് തിയേറ്ററായ കേരള സോഷ്യൽ സെൻ്റർ (കെഎസ്സി) ബാലവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യോത്സവം സംഘടിപ്പിച്ചു. കാവ്യോത്സവത്തോടനുബന്ധിച്ച് ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കാവ്യോത്സവം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി ആർ ശങ്കർ, കെ എസ് സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, ഷെസ സുനീർ, നീരജ് വിനോദ് എന്നിവർ ആശംസകൾ നേർന്നു. ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതമാശംസിച്ചു. 'മനസ്സുനന്നാവട്ടെ മതമേതെങ്കിലുമാവട്ടെ' എന്ന് തുടങ്ങുന്ന അവതരണഗാനത്തോടെ ആരംഭിച്ച ഇരുപത്തഞ്ചിലേറെ ബാലവേദി കൂട്ടുകാർ കവിതകൾ അവതരിപ്പിച്ചു. മുഹമ്മദ് അലി, നൗഷാദ് ചാവക്കാട്, മഹേഷ്, വിജേഷ് എന്നിവർ കവിതകൾക്ക് സംഗീതം പകർന്നു. ബാലവേദി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഹിബ നൗഷാദ് വയലിൻ സോളോ അവതരിപ്പിച്ചു. വൈഭവി, രശ്മി വാസുദേവ് എന്നിവർ കാവ്യോത്സവം നിയന്ത്രിച്ചു. Read on deshabhimani.com