വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ 1,11,001 രൂപ നൽകി
കുവൈത്ത് സിറ്റി > ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസം നേരിടുന്ന വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ (കെഎപിഎ). സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1,11,001 രൂപ കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും ഭാരവാഹികളായ കെഎപിഎ സെക്രട്ടറി അബിൻ അഷ്‌റഫ്, പ്രസിഡന്റ് ഷിഹാബ്, ട്രഷറർ ബിജോയ് എന്നിവർ നന്ദി അറിയിച്ചു. Read on deshabhimani.com