പയ്യന്നൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി > കണ്ണൂർ പയ്യന്നൂർ രാമന്തളി കുന്നത്തെരു സ്വദേശിയും കുവൈറ്റിലെ അറിയപ്പെടുന്ന ചിത്രകാരനുമായ ദിനേശ് കെ വി നിര്യാതനായി. കതിരൂർ ഈസ്റ്റ് എൽ.പി സ്കൂൾ അധ്യാപികയായ സയനയാണ് ഭാര്യ. ധനുഷ്, ധനശ്രീ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. Read on deshabhimani.com