വാഹനാപകടം: 9 മാസത്തിൽ കുവൈത്തിൽ 199 മരണം



കുവൈത്ത്‌ സിറ്റി > കഴിഞ്ഞ ഒമ്പതുമാസത്തിനുള്ളിൽ കുവൈത്തിൽ 199 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടതായി റിപ്പോർട്ട്‌. മാസത്തിൽ ശരാശരി 22 പേർക്ക്‌ വാഹനാപകടത്തിൽ ജീവഹാനി സംഭവിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റോഡ് ട്രാഫിക് ഇരകളെ അനുസ്‌മരിക്കുന്ന ദിനത്തിൽ ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് അപകട മരണങ്ങളെ സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. വാഹമോടിക്കുമ്പോൾ നിശ്ചിത വേഗത പാലിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും ഫോൺ ഉപയോഗിക്കാതിരിക്കാനും എല്ലാവരോടും ഗതാഗത വകുപ്പ് ആവർത്തിച്ച്‌ ആവശ്യപ്പെട്ടു. റോഡപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിരവധി നിയമ ഭേദഗതികളാണ് അധികൃതർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം നൂറുക്കണക്കിനു എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് വലിയ തോതിലുള്ള പിഴ ചുമത്താനും പരിഷ്കരിച്ച ഗതാഗത നിയമത്തിൽ അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സുരക്ഷാ ക്യാമ്പയിനും അധികൃതർ നിരന്തരം നടത്തുന്നുണ്ട്. Read on deshabhimani.com

Related News