കുവൈത്ത് കിരീടാവകാശി യുഎൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി



കുവൈത്ത് സിറ്റി> കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്  കുവൈത്തിന്‍റെ യുഎൻ സ്ഥിരാംഗങ്ങൾ പ്രതിനിധി സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത്  അമീറിനെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഷെയ്ഖ് സബാഹ് ഖാലിദ്, ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 79ാമത്  സമ്മേളനത്തിലെത്തിയത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചകൾ. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്‍റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, യുഎസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ സബാഹ് അൽ നാസർ അസ്സബാഹ്, യു എന്നിലെ കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി അംബാസഡർ അൽ ബന്നായ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സന്ദർശനത്തിനിടെ യുഎസ് കോർപറേഷനുകളുടെയും ഏജൻസികളുടെയും പ്രതിനിധികളുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ആഗോള തലത്തിലെ ഏറ്റവും പുതിയ  സംഭവവികാസങ്ങളും സാമ്പത്തിക, നിക്ഷേപ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതുൾപ്പടെ നിരവധി വിഷയങ്ങൾ  ചർച്ച ചെയ്തു Read on deshabhimani.com

Related News