കുവൈത്തിലുടനീളം അസ്ഥിരമായ കാലാവസ്ഥ



കു​വൈ​ത്ത് സി​റ്റി> രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ കാ​ര​ണം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ജാ​ഗ്ര​ത​യും ക​രു​ത​ലും പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി ഇന്നലെ മുതൽ ആരംഭിച്ച മഴ വരും ദിസവസങ്ങളിലും തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.  ബുധനാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ എ​ത്തി​യ​തോ​ടെ താ​പ​നി​ല​യി​ലും ഇ​ടി​വു​ണ്ടാ​യി. ഉ​ച്ച​ക്ക് ശ​രാ​ശ​രി 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല താ​ഴ്‌ന്നു.വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ൽ വാ​ഹ​നം ഡ്രൈ​വ് ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും അ​റി​യി​പ്പു ന​ൽ​കി.   Read on deshabhimani.com

Related News