ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’



കു​വൈ​ത്ത് സി​റ്റി > സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും സം​സ്കാ​രി​ക- പൈ​തൃ​ക പാ​ര​മ്പ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ച് ലുലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. ‘ഇ​ന്ത്യ ഉ​ത്സ​വ്’​എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ലു​ലു സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ വ​ര​വേ​റ്റ​ത്. അ​ൽ റാ​യി ഔ​ട്ട്‌​ലെ​റ്റി​ൽ ലു​ലു കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, എ​ക്‌​സ്‌​പോ, ഫാ​ഷ​ൻ ആ​ൻ​ഡ് ഫു​ഡ്- ക​പ്പി​ൾ​സ് ഷോ’, ​ഭ​ക്ഷ്യ​മേ​ള എ​ന്നി​ങ്ങ​​നെ വ്യ​ത്യ​സ്ത​മാ​യ ഇ​ന​ങ്ങ​ൾ ‘ഇ​ന്ത്യ ഉ​ത്സ​വി’​ൽ ഒ​രു​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ‘ഇ​ന്ത്യ എ​ക്‌​സ്‌​പോ’ ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ളും വാ​സ്തു​വി​ദ്യ വി​സ്മ​യ​ങ്ങ​ളും പ്ര​ക​ട​മാ​ക്കു​ന്ന​താ​യി. ‘ഇ​ന്ത്യ​ൻ എ​ത്‌​നി​ക് ഫാ​ഷ​ൻ ആ​ൻ​ഡ് ഫു​ഡ്- ക​പ്പി​ൾ​സ് ഷോ’ ​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ ചാ​രു​ത​യും പാ​ച​ക​രീ​തി​ക​ളു​ടെ വൈ​വി​ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ത്യേ​ക ഫു​ഡ് സ്റ്റാ​ളു​ക​ൾ വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ രു​ചി​ക​ളു​ടെ ഗ​ന്ധ​ങ്ങ​ളു​യ​ർ​ത്തി. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ സൗ​ജ​ന്യ സാമ്പിൾ കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ആ​ഗ​സ്റ്റ് 20വ​രെ നീ​ളു​ന്ന ‘ഇ​ന്ത്യ ഉ​ത്സ​വി’​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ല​ച​ര​ക്ക്, മാം​സം, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ആ​രോ​ഗ്യം-​സൗ​ന്ദ​ര്യം-​ഫാ​ഷ​ൻ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്‌​സ്‌​ക്ലൂ​സി​വ് ഓ​ഫ​റു​ക​ളോ​ടെ​യും ഡി​സ്‌​കൗ​ണ്ടു​ക​ളോ​ടെ​യും സ്വ​ന്ത​മാ​ക്കാം. Read on deshabhimani.com

Related News