എം എം ലോറൻസ്, കേരളത്തിലെ പുരോഗമന ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് അടിത്തറപാകിയ നേതാവ്‌ - കൈരളി ഒമാൻ



മസ്ക്കറ്റ്‌> എം എം ലോറൻസിന്റെ മരണം കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. തൊഴിലാളികൾക്കുവേണ്ടിയുള്ള സമര പോരാട്ടത്തിൽ ഭരണകൂട മർദനത്തിന്റെ ഇരയായിരുന്നു ലോറൻസ്. താഴെത്തട്ടിലുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുകയും സമരം നയിക്കുകയും ചെയ്തിരുന്ന ലോറൻസ് കേരളത്തിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം വളർത്തികൊണ്ടുവരുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. എം എം ലോറൻസിന്റെ മരണത്തിൽ കൈരളി ഒമാൻ അഗാധമായ  ദുഖവും അനുശോചനവും രേഖപ്പെടുത്തി. സഖാവ് എം എം ലോറൻസിന് കൈരളി സലാലയുടെ അനുശോചനം സലാല> മനുഷ്യ വിസർജ്യം ചുമക്കാൻ വിധിക്കപ്പെട്ട  മധ്യ തിരുവിതാംകൂറിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച സിപിഐ എം മുൻ സി സി മെമ്പറും  എൽഡിഎഫ്  മുൻ കൺവീനറുമായിരുന്ന സഖാവ് എം എം ലോറൻസിന്റെ മരണത്തിൽ കൈരളി സലാല അനുശോചനവും രേഖപ്പെടുത്തി. നിശബ്ദ തൊഴിലാളി വർഗ്ഗത്തിന്റെ ശബ്‌ദമായി മാറിയ നേതാവ്; കേളി റിയാദ്> സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി മുൻ ലോക്സഭാ അംഗം, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിൽ പ്രവർത്തിച്ച എം എം ലോറൻസിന്റെ മരണത്തിൽ കേളി കലാസാംസകാരിക വേദി രക്ഷാധികാരി സമിതി അനുശോചിച്ചു.   Read on deshabhimani.com

Related News