മൈത്രീയം '24 നവംബർ 15ന്
ജിദ്ദ > ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ 28 വർഷം പിന്നിടുന്നു. 28ാം വാർഷികത്തിന്റെ ഭാഗമായുള്ള മൈത്രീയം '24 വാർഷികാഘോഷം നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കും. അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവർ അതിഥികളായി അണിനിരക്കുന്ന സംഗീത വിരുന്ന് നടക്കും. 2023 – 2024 വർഷത്തിൽ പത്ത്, പന്ത്രണ്ട്, ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ജിദ്ദയിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകി വരുന്ന വ്യക്തികളെയും ആദരിക്കും. പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com