ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി മേക്ക് എ വിഷ് ഫൗണ്ടേഷൻ
ദുബായ് > യുഎഇയിൽ ഗാസയിൽ നിന്നുള്ള രോഗികളായ 21 കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റി മേക്ക്-എ -വിഷ് ഫൗണ്ടേഷൻ. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ചാണ് കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റിയത്. ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ കാർട്ടൂൺ കഥാപാത്രങ്ങളും മാജിക് ഷോകളും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക പരിപാടി ഫൗണ്ടേഷൻ സംഘടിപ്പിച്ചു. കുട്ടികളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുക എന്നത് മാത്രമല്ല, മാനുഷിക ലക്ഷ്യങ്ങളോടുള്ള യുഎഇയുടെ അർപ്പണബോധം കൂടിയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്ന് എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയുടെ ഔദ്യോഗിക വക്താവ് മുബാറക് അൽ-ഖഹ്താനി പറഞ്ഞു. ഗാസയിൽ നിന്നുള്ള കുട്ടികളും അവരുടെ അമ്മമാരും മേക്ക്-എ-വിഷ് ഫൗണ്ടേഷനും ഹ്യൂമാനിറ്റേറിയൻ സിറ്റിയുടെ സംഘാടകർക്കും നന്ദി പറഞ്ഞു. Read on deshabhimani.com