മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു
സലാല > രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയ മലയാളി വീട്ടമ്മ സാറ സാബു ജോൺ(58) സലാലയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ത്വാഖയിൽ വെച്ചാണ് മരണം. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സാബു ജോൺ: (ഇലക്ട്രീഷ്യൻ) മകൾ: അഞ്ജലീന (ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി). കൈരളി സലാലയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തികരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com