ഖത്തറിന്റെ കരുതലിന് നന്ദിപറഞ്ഞ് മൽഖ റൂഹിയുടെ രക്ഷിതാക്കൾ



ദോഹ > കുഞ്ഞു മൽഖയുടെ മുഖത്തെ പുഞ്ചിരി നിലനിർത്താൻ പ്രവാസലോകത്തിന്റെ സ്‌നേഹവും കരുതലും കടലായി ഒഴുകിപ്പോൾ ഖത്തറിൽ പിറന്നത്‌ പുതുചരിത്രം. സമ്പാദ്യ​ക്കു​ടു​ക്ക പൊ​ട്ടി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ​ ഒഴിവാക്കി​യും ബിരിയാണി ചലഞ്ചും ചിത്രരചനാ ചലഞ്ചും ഒക്കെയായി കരുണ വറ്റാത്ത മനുഷ്യരൊന്നിച്ചപ്പോൾ അ​ഞ്ചുമാ​സ​ത്തി​ൽ സ​മാ​ഹ​രി​ച്ച​ത് 74.56 ല​ക്ഷം ഖത്തർ റി​യാ​ൽ (ഏകദേശം 17.13 കോ​ടി രൂ​പ).   മൽഖ റൂഹിയുടെ പിതാവ് റിസാൽ റഷീദ് ഖത്തറിന്റെ കരുതലിന് നന്ദി പറഞ്ഞു. മൽഖയുടെ ധനസമാഹരണത്തിൽ പങ്കെടുത്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്ദി പറഞ്ഞുകൊണ്ട് റിസാൽ പറഞ്ഞു. ടൈപ്പ് 1 സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സിക്കുന്നതിനായി  ജീൻ റീപ്ലേസ്മെൻ്റ് തെറാപ്പിയും ചില വിലകൂടിയ മരുന്നുകളും അടിയന്തിരമായി ആവശ്യമായതിനാൽ ഏപ്രിലിൽ ഖത്തർ ചാരിറ്റി (ക്യുസി) ഇതിനായി ധനസമാഹരണക്യാമ്പയിൻ  ആരംഭിച്ചിരുന്നു. Read on deshabhimani.com

Related News