മംഗഫ് തീപിടുത്തം; 2 മലയാളികൾ ഉൾപ്പടെ 8 പേർക്ക് ജാമ്യം
കുവൈത്ത് സിറ്റി> മംഗഫിൽ കഴിഞ്ഞ മാസം 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ അറസ്റ്റിലായ 8 പ്രതികൾക്കും ജാമ്യം അനുവദിച്ചു. 300 ദിനാർ വീതം കെട്ടി വെക്കണമെന്ന നിബന്ധനയിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒരു കുവൈത്ത് പൗരനും 3 ഇന്ത്യക്കാർക്കും 4 ഈജിപ്തുകാർക്കുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചവരിൽ 2 പേർ മലയാളികളാണ്. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രതികൾ കുറ്റം നിഷേധിക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ വിചാരണ ആരംഭിക്കുന്ന തിയതി ഉടൻ നിശ്ചയിക്കും. Read on deshabhimani.com